ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് എ വി ഗോപിനാഥ്

പാലക്കാട്: കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചതിനു ശേഷം ഇനി ഒരു പാര്‍ട്ടിയിലും ചേരില്ലെന്ന് വ്യക്തമാക്കി എ വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയില്‍ നേതൃകണ്‍വന്‍ഷന്‍ യോഗം ചേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ വി ഗോപിനാഥിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മുന്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

Top