താന്‍ പ്രത്യേക ഗ്രൂപ്പില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകനെന്ന് എ.വി ഗോപിനാഥ്

പാലക്കാട്: ഐ ഗ്രൂപ്പുകാരനോ എ ഗ്രൂപ്പുകാരനോ വേണ്ടിയുള്ളതല്ല മറിച്ച് എല്ലാ ഗ്രൂപ്പുകാര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്ന് വ്യക്തമാക്കി പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. താന്‍ പ്രത്യേക ഗ്രൂപ്പില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ഗോപിനാഥ് പറഞ്ഞു.

എല്ലാവരുടേയും പ്രശ്നം പരിഹരിക്കണമെന്നും തഴയപ്പെടുന്നതായുള്ള ആരോപണം കെപിസിസി പരിശോധിച്ച് അനുകൂലമായ നടപടി സ്വീകരിക്കണമെന്നും ഗോപിനാഥ് ആവശ്യപ്പെട്ടു. കെ സുധാകരനുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പെട്ടെന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്ന ആവശ്യം മാത്രമാണ് തനിക്കുള്ളതെന്നും ഗോപിനാഥ് അറിയിച്ചു. ഇപ്പോഴുള്ള ഗുരുതരമായ പ്രശ്നം പരിഹരിക്കാന്‍ കെപിസിസി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top