ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ അന്വേഷണസംഘത്തിന് മേല്‍ സമ്മര്‍ദമില്ലെന്ന് എ.വി.ജോര്‍ജ്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമില്ലെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്.

അന്വേഷണം അവസാനഘട്ടത്തിലാണ് , പൂര്‍ത്തിയാക്കിയ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ പേരുടെ മൊഴി എടുക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും എ.വി ജോര്‍ജ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി എഡിജിപിബി സന്ധ്യയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം ചേര്‍ന്നിരുന്നു.

ദിലീപിനെതിരായ തെളിവുകള്‍ യോഗം വിലയിരുത്തി. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമവശങ്ങള്‍ ആരായാനും തീരുമാനിച്ചിരുന്നു.

Top