ഡിജിപിയുടെ ക്ലീന്‍ ചീറ്റിനെ തുടര്‍ന്ന്, എവി ജോര്‍ജിന് ഡിഐജിയായി സ്ഥാനക്കയറ്റം!

av george

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എവി ജോര്‍ജിന് ഡിഐജിയായി സ്ഥാനക്കയറ്റം.

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജോര്‍ജിന്റെ സ്ഥാനക്കയറ്റം തടഞ്ഞിരുന്നു. സംഭവത്തില്‍ അദ്ദേഹത്തെ ഡിജിപി കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വീണ്ടും സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

എവി ജോര്‍ജ് എറണാകുളം റൂറല്‍ എസ്പിയായിരിക്കുമ്പോഴായിരുന്നു വരാപ്പുഴ കസ്റ്റഡി മരണം നടന്നത്.

ശ്രീജിത്തിന്റെ മരണത്തില്‍ എവി ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞിരുന്നു. കേസില്‍ എവി ജോര്‍ജിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാണെന്നും ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിച്ചത് എസ്പി എവി ജോര്‍ജാണെന്ന് പിടിയിലായ ആര്‍ടിഎഫുകാര്‍ പറയുന്നുണ്ടെന്നും അഖില പറഞ്ഞിരുന്നു.

Top