നാലാം ഏകദിനം ; ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

AUSTRALIA

കാൻബറ: ഇംഗ്ലണ്ടിനെതിരെ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. ആരോണ്‍ ഫിഞ്ച് ഇല്ലാതെയാണ് ഓസ്‌ട്രേലിയ ഇന്ന് കളത്തിലിറങ്ങുന്നത്. ഫിഞ്ചിന് പകരം മാക്‌സ്‌വെല്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അവസാന ഇലവനില്‍ താരത്തിനു സ്ഥാനം നഷ്ടമായി.

പരിക്കേറ്റ ലിയാം പ്ലങ്കറ്റിനു പകരം ഇംഗ്ലണ്ട് ഇലവനിലേക്ക് ടോം കുറന്‍ സ്ഥാനം പിടിച്ചു. അഡിലെയ്ഡ് ഓവലിലാണ് മത്സരം നടക്കുന്നത്. പരമ്പര നേരത്തെ വിജയിച്ച ഇംഗ്ലണ്ടിനെതിരെ വിജയ പ്രതീക്ഷയോടെയാണ് ഓസീസ് നിര മത്സരിക്കുന്നത്.

Top