ടിഗ്വാന്‍ ഓള്‍സ്‌പേസ് എസ്‌യുവിയുമായി ഫോക്‌സ്‌വാഗണ്‍; 7 സീറ്റര്‍ ഈ വര്‍ഷം എത്തും

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് എസ്‌യുവിയുമായി നിരത്തിലേക്കെത്തുന്നു. ഈ വര്‍ഷം പകുതിയോടെ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ത്യന്‍ നിരത്തുകളില്‍ വാഹനത്തിന്റെ പരീക്ഷണയോട്ടം തുടങ്ങി. ടിഗുവാന്‍ ഓള്‍സ്‌പേസ് 7 സീറ്ററും സ്റ്റാന്‍ഡേര്‍ഡ് ടിഗുവാന്റെ വിപുലീകൃത വീല്‍ബേസ് പതിപ്പാണ് പുത്തന്‍ മോഡല്‍. നിലവിലെ മോഡലിനെക്കാള്‍ 109 mm നീളം വാഹനത്തിന് അധികമുണ്ട്.

ബിഎസ്6 നിലവാരത്തിലുള്ള ഒരു പെട്രോള്‍ എഞ്ചിനില്‍ വാഹനത്തിന് നല്‍കിയിരിക്കുന്നു. ഫോക്‌സ്‌വാഗന്റെ 4 മോഷന്‍ സിസ്റ്റം കരുത്തേകുന്ന ഓള്‍-വീല്‍ ഡ്രൈവ് ടിഗുവാന്‍ ഓള്‍സ്പെയ്സിലെ മറ്റൊരു സ്റ്റാന്‍ഡേര്‍ഡ് സവിശേഷതയാണ്. ഏഴ് എയര്‍ബാഗുകള്‍, ESP, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകള്‍ എസ്‌യുവിയില്‍ ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top