എറ്റിയോസ്, ലിവ മോഡലുകള്‍ ഉല്‍പാദനം അവസാനിപ്പിക്കുന്നു; സ്ഥിരീകരിച്ച് ടൊയോട്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ടൊയോട്ടയുടെ സെഡാന്‍ മോഡലായ എറ്റിയോസ്, ഹാച്ച്ബാക്ക് മോഡലായ ലിവ എന്നിവയുടെ ഉല്‍പാദനം അവസാനിപ്പിക്കുന്നതായി ഇപ്പോള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു.

2010 ലാണ് വാഹനം വിപണിയിലെത്തിയത്. ആദ്യം ആവശ്യക്കാര്‍ ഏറെയായിരുന്നിട്ടും പിന്നീട് കുറയുകയായിരുന്നു. അതോടൊപ്പം BS VI മലിനീകരണ നിയന്ത്രണ നിയമം കൂടി വരുന്ന ഈ സന്ദര്‍ഭത്തില്‍ വാഹനത്തിനെ വിപണിയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിച്ചേര്‍ന്നത്.

സുഗമമായ എഞ്ചിന്‍, മികച്ച മൈലേജ് എന്നിവയൊക്കെയായിരുന്നു വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. 2016 -ല്‍ നടത്തിയ ഗ്ലോബല്‍ ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ റേറ്റിങും എത്തിയോസ് സ്വന്തമാക്കിയിരുന്നു. 2019ന്റെ നിരയിലേക്ക് പുതുമോടികള്‍ എത്തിയതോടെ ഇരുമോഡലുകളുടെയും വില്‍പ്പന ഗണ്യമായി കുറഞ്ഞു.

Top