ഓട്ടര്‍ഷയിലെ മനോഹരമായ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി

നുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. ചിത്രത്തിലെ മനോഹരമായ ടൈറ്റില്‍ ഗാനം പുറത്തുവിട്ടു. രാജീവ് നായരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശരത് ആണ്. സായന്താണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണത്തോടെ ഓട്ടര്‍ഷ പ്രദര്‍ശനം തുടരുകയാണ്.

അനുശ്രീ ഒഴികെ ചിത്രത്തിലെ ബാക്കി ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്. ചിത്രത്തിലെ നായകനും നായികയും അനുശ്രീ ആണെന്നും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവത്തിലൂടെയാണ് ചിത്രം മുന്നേറുന്നതെന്നും സംവിധായകന്‍ മുന്‍പ് പറഞ്ഞിരുന്നു. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്.

സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍ ചിത്രത്തിന് വേണ്ടി സാധാരണ ഓട്ടോറിക്ഷയെ റോളിങ് വെഹിക്കിള്‍ റിഗ് ആക്കി മാറ്റിയാണ് ചിത്രീകരണം നടത്തിയത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സാങ്കേതിക വിദ്യ പ്രയോഗിച്ചിരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷക്ക് തിരക്കഥ ഒരുക്കുന്നത്.

Top