ഓട്ടര്‍ഷയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; ചിത്രം നവംബര്‍ 23ന്‌ തിയേറ്ററുകളിലേക്ക്

നുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായാണ് എത്തുന്നത്. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. നവംബര്‍ 23 മുതല്‍ ഓട്ടര്‍ഷ തിയേറ്ററുകളില്‍ ഓടിത്തുടങ്ങും.

ചിത്രത്തില്‍ നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവങ്ങളാണെന്നും, റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും സിനിമയിലുണ്ടാകുമെന്നും സംവിധായകന്‍ പറയുന്നു. സിനിമയുടെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷക്ക് തിരക്കഥ ഒരുക്കുന്നത്.

Top