അനിതയും പിള്ളേരും റെഡി ആണ്; ഓട്ടര്‍ഷയുടെ പുതിയ പോസ്റ്റര്‍ കാണാം

നുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായാണ് എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അനിതയും പിള്ളേരും റെഡി എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടിരുന്നു. നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ട്രെയിലര്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവങ്ങളാണെന്നും, റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും സിനിമയിലുണ്ടാകുമെന്നും സംവിധായകന്‍ പറയുന്നു. സിനിമയുടെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്.

Top