കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷയ്ക്ക് പ്രവേശനം നിരോധിച്ചു

karipur

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷയ്ക്ക് പ്രവേശനം നിരോധിച്ചതായി റിപ്പോര്‍ട്ട്. ഓട്ടോറിക്ഷ പ്രവേശിച്ചാല്‍ 3000 രൂപ പിഴയടയ്ക്കുക എന്ന ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.

ഇത് സാധാരണക്കാരായ യാത്രക്കാരെയാണ് കാര്യമായി ബാധിക്കുന്നത്. ബസ് ഇറങ്ങി ഓട്ടോ വിളിച്ചു വിമാനത്താവളത്തിലേക്കു പോകുന്നവര്‍ക്കായിരിക്കും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. നേരത്തെ പ്രധാന കവാടത്തിലൂടെ ഓട്ടോറിക്ഷയുമായി ടെര്‍മിനലിനു മുന്നിലേക്കു പോകാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ കവാടം എത്തുന്നതിനു മുന്‍പു തന്നെ യാത്രക്കാരെ ഇറക്കേണ്ടതാണ്.

Top