വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു

കോഴിക്കോട്: വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. കോഴിക്കോട് ചെറുകുളത്തൂരില്‍ മോഹനന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടുകാരാണ് ഓട്ടോയ്ക്ക് തീപിടിച്ച വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. മാവൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

ആരെങ്കിലും മനപൂര്‍വം തീ ഇട്ടതാണോ, ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചതാണോ എന്നുള്ളതില്‍ പരിശോധന നടക്കുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധനയ്ക്കായി ശേഖരിക്കുമെന്ന് മാവൂര്‍ പൊലീസ് അറിയിച്ചു.

 

Top