ഓട്ടോ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് കൂമ്പാറയിൽ ഓട്ടോ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. കൂമ്പാറ സ്വദേശി സിബിയാണ് മരിച്ചത്. 45 വയസ്സായിരുന്നു. ക്വാറിക്ക് സമീപം ഓട്ടോ മറിഞ്ഞാണ് അപകടം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടസമയത്ത്  ആരും തന്നെ അടുത്ത്  ഉണ്ടായിരുന്നില്ല.  സിബി മണിക്കൂറുകളോളമാണ് റോഡിൽ കിടന്നത് . ഇന്ന് രാവിലെയാണ് സിബി അപകടത്തിൽപ്പെട്ട് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ സിബിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top