റെനോയുടെ ജനപ്രിയ ഹാച്ച് ബാക്ക് ക്വിഡ്; പുത്തന്‍ എഞ്ചിനുമായി വിപണിയില്‍

ന്യൂഡല്‍ഹി: ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളാണ് റെനോ. റെനോയുടെ ജനപ്രിയ ഹാച്ച് ബാക്ക് ക്വിഡിന്റെ ബിഎസ് 6 പാലിക്കുന്ന പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു.

12 ട്രിമ്മുകളിലായി 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ റെനോ ക്വിഡ് ലഭിക്കുന്നു. 0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ക്വിഡിന് 2.92 ലക്ഷം മുതല്‍ 5.01 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.

കൂടുതല്‍ പരിഷ്‌കാരങ്ങളോടെ പുതിയ റെനോ ക്വിഡ് 2019 ഒക്ടോബറില്‍ വിപണിയിലെത്തിയിരുന്നു. പുതിയ ക്വിഡിന് റെനൊയുടെ ഇലക്ട്രിക് കാര്‍ കെഇസഡ്ഇയോട് വളരെ അധികം സാമ്യമുണ്ട്. ഹെഡ്ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, നിരവധി പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ ക്വിഡ് എത്തിയത്.

റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, റിയര്‍ സീറ്റ് ആം റെസ്റ്റ് എന്നിവയും നല്‍കി. ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, ഇബിഡി സഹിതം എബിഎസ്, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നി സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.

Top