സിറിയയില്‍ ഓട്ടോണമസ് ക്വാഡ് കോപ്റ്ററുകള്‍ ഉപയോഗിക്കാനൊരുങ്ങി തുര്‍ക്കി

നുഷ്യ ഇടപെടലില്ലാതെ ആളുകളെ പിന്തുടര്‍ന്ന് കണ്ടെത്തി വധിക്കാന്‍ കഴിവുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്ന രാജ്യമാകാന്‍ തുര്‍ക്കി. സിറിയന്‍ അതിര്‍ത്തിയില്‍ ഓട്ടോണമസ് ക്വാഡ് കോപ്റ്ററുകള്‍ തുര്‍ക്കി സൈന്യം ഉപയോഗിക്കാന്‍ പോവുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

തുര്‍ക്കിയിലെ ആയുധ നിര്‍മാണ കമ്പനിയായ എസ്.ടി.എം ആണ് കാര്‍ഗു ഡ്രോണിന്റെ സൃഷ്ടാക്കള്‍. അടുത്ത വര്‍ഷത്തോടെ തുര്‍ക്കി സൈന്യം ഈ ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ ക്വാഡ് കോപ്റ്ററുകള്‍ കൂട്ടമായി വിന്യസിക്കാനാവും. ഈ ഡ്രോണുകള്‍ സ്വയം ലക്ഷ്യസ്ഥാനങ്ങളില്‍ ഇടിച്ചിറങ്ങിയാണ് ആക്രമണം നടത്തുക. ശത്രുക്കളുടെ താവളമോ വാഹനമോ കപ്പലോ എന്തുമാവട്ടെ, ലക്ഷ്യം നിശ്ചയിച്ചുകഴിഞ്ഞാല്‍ അതിനെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് പതിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യും.

15 കിലോമീറ്റര്‍ ദൂരം പറക്കാന്‍ സാധിക്കുന്ന ഡ്രോണിന് അരമണിക്കൂറോളം വായുവില്‍ പറക്കാനാവും. തുര്‍ക്കിയുടേയും സിറിയയുടെയും അതിര്‍ത്തിയിലാണ് സുരക്ഷയ്ക്കായി കാര്‍ഗു ഡ്രോണുകള്‍ ഉപയോഗിക്കുക.

Top