ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഫിഗോയുടെ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്!മിഷന്‍ നല്‍കിയിട്ടുള്ളതെന്നും ഈ വാഹനങ്ങള്‍ക്ക് യഥാക്രമം 7.75 ലക്ഷം രൂപയും 8.20 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വിലയെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഫിഗോകള്‍ക്കായുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങും ഫോര്‍ഡ് ഇന്ത്യ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഫിഗോ ഉള്‍പ്പെടുന്ന ഹാച്ച്ബാക്ക് ശ്രേണിയിലെ തന്നെ ഏറ്റവും മികച്ച ട്രാന്‍സ്മിഷന്‍ അനുഭവമായിരിക്കും ഈ വാഹനം നല്‍കുകയെന്നാണ് കമ്പനി പറയുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഒരുങ്ങിയിട്ടുള്ളത്. 96 പിഎസ് പവറും 119 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും.

നിലവില്‍ ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ നാല് വേരിയന്റുകളിലാണ് ഫോര്‍ഡ് ഫിഗോ നിരത്തുകളിലെത്തുന്നത്. 2019ല്‍ അടിമുടി പരിഷ്!കരിച്ചെത്തിയ ഫിഗോയുടെ മൂന്നാം തലമുറയാണ് ഇപ്പോള്‍ നിരത്തിലും വിപണിയിലിും ഉള്ളത്. ഫിഗോയുടെ ബിഎസ്6 പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോ മികച്ച പ്രകടനം കാഴ്!ചവച്ചിരുന്നു. ഗുജറാത്തിലെ സാനന്ദിലെ പ്ലാന്റില്‍ നിര്‍മ്മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്!ചയ്ക്കുമില്ലെന്ന് തെളിയിച്ചത്.

Top