കണക്കുകള്‍ പുറത്തുവിട്ടു; 40 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ട

2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 40 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹോണ്ടയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വിറ്റത്. ആഭ്യന്തര വിപണിയില്‍ 37,71,457 യൂണിറ്റ് വില്‍പ്പന നടന്നു, അതോടൊപ്പം തന്നെ 2,52,697 യൂണിറ്റ് കയറ്റുമതി ചെയ്തു.

മൊത്തം 40,24,154 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയതെന്ന കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 21 രാജ്യങ്ങളിലെ 35 നിര്‍മാണശാലകളിലായി 50 സിസി മുതല്‍ 1,800 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളുമാണ് ഹോണ്ട നിര്‍മിക്കുന്നത്.

1949 ല്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ചുതുടങ്ങിയതിന്റെ എഴുപതാം വര്‍ഷത്തിലാണ് 400 മില്യണ്‍ (40 കോടി) യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ നിര്‍മിച്ചതായി ഹോണ്ട മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചത്. നിലവില്‍ ഇന്ത്യയില്‍ നാല് പ്ലാന്റുകളിലാണ് ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

Top