സ്വര്‍ണ വ്യവസായി ടി.എസ്.കല്യാണരാമന്റെ ആത്മകഥ ഇംഗ്ലിഷില്‍ പുറത്തിറങ്ങുന്നു

മുഖ സ്വര്‍ണ വ്യവസായി ടി.എസ്.കല്യാണരാമന്റെ ആത്മകഥ ഇംഗ്ലിഷില്‍ പുറത്തിറങ്ങുന്നു. രാജ്യാന്തര പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് ആണ് പുറത്തിറക്കുന്നത്. ഗോള്‍ഡന്‍ ടച്ച് എന്ന പേരിലാണ് പുസ്തകം.

മലയാളത്തിലിറങ്ങിയ പുസ്തകം ഇംഗ്ലിഷില്‍ പുറത്തിറങ്ങുമ്പോള്‍ ലോകമൊട്ടുക്കും കല്യാണ്‍ ജ്വല്ലറി ശൃംഖലയുടെ പെരുമയറിയാം. രാജ്യത്തിനകത്തും പുറത്തും ഇരുന്നൂറ്റിയന്‍പത് ഷോറൂമുകളുമായി സ്വര്‍ണ വ്യാപാര മേഖലയില്‍ കല്യാണ്‍ നടത്തിയ വിജയയാത്രയുടെ കഥയറിയാം. ആമസോണില്‍ പുസ്തകം മുന്‍കൂട്ടി ബുക് ചെയ്യാന്‍ സൗകര്യമുണ്ട്. കോവിഡിന്റെ ലോക്ക്ഡൗണില്‍ വീട്ടില്‍ കുടുങ്ങിയപ്പോഴാണ് ആത്മകഥാരചനയെക്കുറിച്ച് ചിന്തിക്കുന്നത്. ചെറുപ്പക്കാലത്ത് ഓരോ ദിവസത്തേയും ജീവിത കുറിപ്പുകള്‍ എഴുതുമായിരുന്നു. ഇതെല്ലാം, വീണ്ടെടുത്ത് മക്കളേയും കൊച്ചുമക്കളേയും കേള്‍പ്പിച്ചപ്പോഴാണ് ആത്മകഥാരചനയ്ക്കു ആത്മവിശ്വാസം ലഭിച്ചത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ജ്വല്ലറി ഗ്രൂപ്പായി മാറിയ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ യാത്ര കൂടിയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ബിസിനസില്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന യുവസംരംഭകര്‍ക്ക് ഏറെ പ്രചോദനം നല്‍കുന്ന പുസ്തകം. തുണിവ്യാപാരത്തില്‍ തുടങ്ങി സ്വര്‍ണ വ്യാപാര മേഖലയില്‍ തിളക്കമുള്ള വ്യവസായി ആയി മാറി ടി.എസ്.കല്യാണരാമന്റെ ജീവിതം അടുത്തറിയാം ഈ പുസ്തകത്തില്‍. കല്യാണ്‍ ജ്വല്ലറിയുടെ സ്ഥാപകനായ പ്രമുഖ സ്വര്‍ണ വ്യവസായി ടി.എസ്.കല്യാണരാമന്റെ ആത്മകഥയാണ് ആത്മവിശ്വാസം. മലയാളത്തില്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പാണ് ഗോള്‍ഡന്‍ ടച്ച്. നാല്‍പത്തിയാറാം വയസില്‍ സ്വര്‍ണ വ്യാപാരം തുടങ്ങി ഇന്ന് കാണുന്ന വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തതിന്റെ കഥയാണ് ഗോള്‍ഡന്‍ ടച്ച്.

 

Top