സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിച്ചു; മിനിമം ചാര്‍ജ് 25 ഉം 170ഉം

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം. ഇന്ധന വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണ് തീരുമാനം.

ഓട്ടോയുടെ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 25ഉം ടാക്‌സിയുടേത് 150ല്‍നിന്ന് 175 രൂപയുമാക്കിയാണ് വിലവര്‍ധന.

ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായും ടാക്‌സി നിരക്ക് 200 രൂപയായും എന്‍ജിന്‍ ശേഷി 1500 സിസിക്കു മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 250 രൂപയും ആക്കാനായിരുന്നു ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍ മന്ത്രിസഭ ഇത് അംഗീകരിച്ചില്ല.
നിലവില്‍ 1.25 കിലോമീറ്റര്‍ വരെ ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ് 20 രൂപയും ടാക്സിയ്ക്ക് മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്.

Top