ഓട്ടോ നിരക്ക് കുത്തനെ ഉയര്‍ന്നു ; കിലോമീറ്ററിനു 1.50 രൂപയാണു വര്‍ധിപ്പിച്ചത്

ന്യൂഡല്‍ഹി : ഓട്ടോ നിരക്ക് കുത്തനെ ഉയര്‍ന്നു. കിലോമീറ്ററിനു 1.50 രൂപയാണു വര്‍ധിപ്പിച്ചത്. നേരത്തെ 2 കിലോമീറ്ററിന് 25 രൂപയായിരുന്നു കുറഞ്ഞ നിരക്കെങ്കില്‍ ഇതു 1.5 കിലോമീറ്ററിനു 25 രൂപയാക്കി. കിലോമീറ്ററിന് 8 രൂപയായിരുന്നത് ഇനി മുതല്‍ 9.5 രൂപയാകും.

ഓട്ടോ യാത്രാ നിരക്കു 18 ശതമാനം വര്‍ധിപ്പിക്കാന്‍ മാര്‍ച്ചിലാണു ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം മാറിയാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

Top