ബസുകളില്‍ നിന്നും കൊറോണയെ തുരത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യയുമായി ചൈന

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന ഈ മഹാമാരിയില്‍ നിന്നും കര കയറിക്കൊണ്ടിരിക്കുകയാണ്. വൈറസിന്റെ അവശേഷിപ്പുകള്‍ അടിമുടി മായ്ക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റ ഭാഗമായി ചൈനയിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസുകള്‍ ശുചീകരിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് പ്രയോഗിക്കുന്നത്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിനായി ബസുകളിലും മറ്റും അള്‍ട്രാവയലറ്റ് ലൈറ്റുകള്‍ പ്രകാശിപ്പിച്ച് അണുവിമുക്തമാക്കാനുള്ള ശ്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. അള്‍ട്രാവയലറ്റ് ക്ലീനിംഗ് സംവിധാനം ഉപോയിഗിച്ച് ബസുകളുടെ ഉള്‍ഭാഗം വൃത്തിയാക്കാന്‍ വെറും അഞ്ച് മിനിറ്റ് മതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 210ല്‍ അധികം യുവി ട്യൂബുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഒരു അറയിലേക്ക് ബസ് ഓടിച്ചു കയറ്റും. തുടര്‍ന്ന് ഡ്രൈവര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം അള്‍ട്രാവയലറ്റ് ക്ലീനിംഗ് സംവിധാനം ഓണാക്കുകയും. ഇതോടെ വാഹനം നീല-വെള്ള നിറത്തിലാവുകയും ചെയ്യും.

ബസുകള്‍ ക്ലീന്‍ ചെയ്യുന്നതിനായി യാങ്ഗാവോ പ്രവശ്യയില്‍ മാത്രം രണ്ട് ക്ലീനിംഗ് റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോന്നിലും 250 ബസുകള്‍ വരെ അണുവിമുക്തമാക്കാം. അതേസമയം ഈ അള്‍ട്രാ വയലറ്റ് രശ്മികള്‍ മനുഷ്യ ശരീരത്തിന് ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. അതുകൊണ്ട് ക്ലീനിംഗ് മുറികള്‍ അടച്ചിട്ട ശേഷം പുറത്തു നിന്നാണ് ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത്.

Top