ബിഎസ് 6 പാലിക്കുന്ന എന്‍ജിന്‍; സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ

2020 മോഡല്‍ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. ബിഎസ് 6 പാലിക്കുന്ന എന്‍ജിന്‍ നല്‍കി രണ്ടു വേരിയന്റുകളിലാണ് വാഹനം എത്തുന്നത്.

മുന്നിലും പിന്നിലും ഡ്രം ബ്രേക്ക് നല്‍കിയ വേരിയന്റിന് 67,300 രൂപയാണ് ഡല്‍ഹി എക്സ് ഷോറൂം വില. മുന്നില്‍ ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ ഡ്രം ബ്രേക്ക് ലഭിച്ച വേരിയന്റിന് 70,800 രൂപയുമാണ്. 125 സിസി എന്‍ജിനാണ് പുത്തന്‍ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ ഹൃദയം.

സെല്‍ഫ് സ്റ്റാര്‍ട്ട്, അലോയ് വീലുകള്‍ എന്നിവ രണ്ട് വേരിയന്റുകള്‍ക്കും പൊതുവായി ലഭിച്ചു. ഐ3എസ് സാങ്കേതികവിദ്യയുള്ള ഈ എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 10.73 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. നിലവിലെ ഗ്ലേസ് ബ്ലാക്ക്, ഹെവി ഗ്രേ, കാന്‍ഡി ബ്ലേസിംഗ് റെഡ് എന്നീ മൂന്ന് നിറങ്ങള്‍ കൂടാതെ പുതുതായി മെറ്റാലിക് നെക്സസ് ബ്ലൂ പെയിന്റ് സ്‌കീമിലും 2020 ബിഎസ് 6 ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ലഭിക്കും.

Top