ഓട്ടോ എക്സ്പോ 2020; വാഹന പ്രേമികളുടെ മനം കവര്‍ന്ന് വിവിധ ബ്രാന്‍ഡുകള്‍

ഷ്യയിലെ ഏറ്റവും വലിയ വാഹന വിപണി ഓട്ടോ എക്‌സ്‌പോ 2020 ന്റെ രണ്ടാം ദിവസമാണ് ഇന്ന്. എക്സ്പോ ഡേയുടെ രണ്ടാം ദിവസമായ ഇന്ന് ധാരാളം വാഹനങ്ങളുടെ ലോഞ്ചുകളാണ് നടക്കുന്നത്. മെഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ വി ക്ലാസിന്റെ ക്യാമ്പര്‍ പതിപ്പ്, പിയാജിയോ ഇന്ത്യയുടെ സ്‌കൂട്ടര്‍, മാരുതി സുസുക്കി, വിറ്റാര ബ്രെസ്സ എന്നിവ പോലെ ധാരാളം ലോഞ്ചുകള്‍ ഇപ്പോള്‍ ക്യൂവിലാണ്. ഇന്ന് 11 മണിക്ക് ഷാരൂഖ് ഖാന്‍ ക്രെറ്റ അനാച്ഛാദനം ചെയ്തിരുന്നു.

പുതിയ മോട്ടോ-സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ സാധ്യതയുള്ള പിയാജിയോയും എക്‌സ്‌പോയില്‍ ഇന്ന് അവതരിപ്പിക്കും. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ സുസുക്കി വിറ്റാര ബ്രെസ്സ പെട്രോള്‍ ഫെയ്‌സ്‌ലിഫ്റ്റും ഇന്ന് വിപണിയിലെത്തും. മാര്‍ക്കോ പോളോ എന്ന് നാമകരണം ചെയ്ത വി ക്ലാസിന്റെ ക്യാമ്പര്‍ പതിപ്പ് പുറത്തിറക്കാന്‍ മെഴ്സിഡസ് ബെന്‍സ് ഇന്ത്യയും ഒരുങ്ങിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളായ ഒലക്ട്ര, ഇവോലെറ്റ് എന്നിവയും അവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും.

ഫോക്‌സ്-വാഗണ്‍ ഓട്ടോ എക്സ്പോ 2020 ല്‍ ഇന്ന് അതിവേഗ കാറായ ‘വിഡബ്ല്യു പോളോ’ എന്ന റേസ് പോളോ പ്രദര്‍ശിപ്പിച്ചു. ഇത് 2050 ഓടെ പൂര്‍ണ്ണമായും കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്നാണ് ഫോക്‌സ്-വാഗണ്‍ വാഗ്ദാനം ചെയ്യുന്നത്. ഗ്രേറ്റ് വാള്‍ മോട്ടോഴ്സിന്റെ ജിവിഎം ഐക്യു പുറത്തിറക്കി. ഐക്യു ശുദ്ധമായ ഇലക്ട്രിക് കോംപാക്റ്റ് ഫാസ്റ്റ്ബാക്ക് സെഡാനാണ്. ടെര്‍നറി ലിഥിയം അയണ്‍ പവര്‍ ബാറ്ററിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഇതിലൂടെ 401 കിലോമീറ്റര്‍ ദൂരം ഈ വാഹനത്തിന് കൈവരിക്കാന്‍ സാധിക്കുന്നു.

മെഴ്സിഡസ് വി ക്ലാസ് മാര്‍ക്കോ പോളോയുടെ രണ്ട് പതിപ്പുകള്‍ക്കായുള്ള ബുക്കിംഗ് ഇന്ന് ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ ഒന്നാമത്തെ പതിപ്പായ വി-ക്ലാസ് മാര്‍ക്കോ പോളോ ഹൊറൈസണ്‍ 1.38 കോടി രൂപയ്ക്ക് സ്വന്തമാക്കാം. രണ്ടാമത്തെ വി-ക്ലാസ് മാര്‍ക്കോ പോളോയ്ക്ക് 1.46 കോടി രൂപയാണ് എക്‌സ് ഷോറൂം വില.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മെഴ്സിഡസ് ബെന്‍സ് വി ക്ലാസ് എലൈറ്റിന്റെ എക്‌സ് ഷോറൂം വില 1.10 കോടി രൂപയായിരുന്നു. എന്നാല്‍ ഇത് 2019 ജനുവരിയില്‍ 6 സീറ്റര്‍ ലോംഗ് വീല്‍ബേസ് വി-ക്ലാസ് എക്‌സ്‌ക്ലൂസീവ് 81.90 ലക്ഷം രൂപയ്ക്കും, വി ക്ലാസ് എക്‌സ്പ്രഷന്‍ 68.40 ലക്ഷം രൂപയ്ക്കും അവതരിപ്പിച്ചിരുന്നു.

Top