ലാന്‍ഡ് റോവറിന്റെ കരുത്തന്‍ മോഡല്‍; ഡിഫന്‍ഡര്‍ ഉടന്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക്

ലാന്‍ഡ് റോവറിന്റെ കരുത്തന്‍ മോഡലായ ഡിഫന്‍ഡര്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക്. ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഈ എസ്യുവിയുടെ ബുക്കിങ്ങ് ആരംഭിച്ചുകഴിഞ്ഞു.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചായിരിക്കും ഡിഫന്‍ഡര്‍ ഇന്ത്യയിലേക്കെത്തുക. ഡിഫന്‍ഡറിന് ഏകദേശം 70 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്സ് ആര്‍ക്കിടെക്ച്ചറിലാണ് പുതിയ ഡിഫന്‍ഡര്‍ ഒരുങ്ങിയിരിക്കുന്നത്.

മുന്‍ മോഡലിലെ ബോക്സി രൂപം നിലനിര്‍ത്തി പുതിയ ഡിസൈന്‍ ശൈലികള്‍ നല്‍കിയാണ് പുതുതലമുറ ഡിഫന്‍ഡര്‍ എസ്യുവിയെ ലാന്‍ഡ് റോവര്‍ നിരത്തുകളിലെത്തിക്കുന്നത്. ഫൈവ് സീറ്റര്‍ മോഡല്‍ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഇന്ത്യയിലെത്തുക. ഇത് 296 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഒരുക്കും.

Top