സാമ്പത്തിക മാന്ദ്യം; തുടര്‍ച്ചയായ പതിനൊന്നാം മാസവും വാഹന വില്‍പ്പനയില്‍ ഇടിവ്

ന്യൂഡല്‍ഹി:കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന ഇന്ത്യയിലെ വാഹന വിപണിയില്‍ തുടര്‍ച്ചയായ പതിനൊന്നാം മാസവും ഇടിവ് തുടരുന്നു. സെപ്റ്റംബറില്‍ 23.7 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ വാഹന വ്യവസായത്തിലെ ഏറ്റവും മോശം മാന്ദ്യത്തിനിടയിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്, വെള്ളിയാഴ്ചയാണ് കണക്കുകള്‍ പുറത്തുവന്നത്.

കഴിഞ്ഞ മാസം പാസഞ്ചര്‍ വാഹന വില്‍പ്പന 2,23,317 യൂണിറ്റായി കുറഞ്ഞതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) കണക്കുകള്‍ വ്യക്തമാക്കുന്നു.

വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറവ് ആഭ്യന്തര വാഹന വ്യവസായം അഭിമുഖീകരിക്കുന്നതിനാലാണ് ഉത്പാദന വെട്ടിക്കുറവിനും ആയിരക്കണക്കിന് തൊഴില്‍ നഷ്ടങ്ങള്‍ക്കും കാരണമായത്.

അതേസമയം, തുടര്‍ച്ചയായ വാഹന വിപണയിലെ മാന്ദ്യം കാരണം ഇരുചക്ര-കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ വില്‍പ്പന കുറക്കുയും പ്ലാന്റുകള്‍ അടച്ചിടാന്‍ പ്രേരിപ്പിച്ചിരുന്നു. പ്രമുഖ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ പ്ലാന്റുകള്‍ അടച്ചിടുകയായിരുന്നു.

Top