‘അവന്തി’യ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി

TCA

രാജ്യത്തെ കാര്‍പ്രേമികളെ ആവേശഭരിതരാക്കിയാണ്‌ അവന്തിയെ അവതരിപ്പിച്ചിരുന്നത്. അവന്തിയുടെ കുറവുകള്‍ പരിഹരിക്കുന്ന പുതിയ ഇടത്തരം സ്‌പോര്‍ട്‌സ് കാറുമായാണ് ഓട്ടോ എക്‌സ്‌പോ 2018 ലേയ്ക്ക് എത്തുന്നത്. ‘ടിസിഎ’ എന്നാണ് വരാനിരിക്കുന്ന പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ മോഡല്‍ അറിയപ്പെടുന്നത്.

ടൈറ്റാനിയം, കാര്‍ബണ്‍ ഫൈബര്‍, അലൂമിനിയം എന്നിവയെ സൂചിപ്പിച്ചാണ് ടിഎസിഎ എന്ന പേര് കാറില്‍ ഡിസി സ്വീകരിച്ചിരിക്കുന്നത്. ഇതേ ഘടകങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുത്തിയാണ് സ്‌പോര്‍ട്‌സ് കാറിന്റെ നിര്‍മ്മാണം.

അവന്തിയില്‍ നിന്നും വേറിട്ട രൂപകല്‍പനയാണ് ടിഎസിഎയില്‍ ഡിസി നല്‍കിയിരിക്കുന്നത്. ലാളിത്യവും കൃത്യതയുമാര്‍ന്ന ഡിസൈന്‍ ശൈലിയാകും ടിഎസ്എയ്ക്ക്. ടൈറ്റാനിയം, കാര്‍ബണ്‍ ഫൈബര്‍, അലൂമിനിയം ഘടകങ്ങള്‍ ഇന്റീരിയറില്‍ നിറഞ്ഞു നില്‍ക്കുമെന്നാണ് സൂചന.

4.0 ലിറ്റര്‍ എഞ്ചിനാണ് ടിസിഎയ്ക്കായി ഡിസി കരുതിവെച്ചിരിക്കുന്നത്. 400 bhp കരുത്തേകുന്ന എഞ്ചിനില്‍ 7 സ്പീഡ് ടോര്‍ഖ്കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ഡിസി അവന്തിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത.

അവന്തിയെക്കാളും ബഹുദൂരം മുന്നിലുള്ള ടിസിഎയെ നാല്‍പതു ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഡിസി അവതരിപ്പിക്കുക. രാജ്യത്തെ ഏറ്റവും ചിലവ്‌ കുറഞ്ഞ V8 എഞ്ചിന്‍ കാറാണ്‌ ടിസിഎ.

ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയിലൂടെ പുതിയ ഡിസി ടിസിഎ ഇന്ത്യയില്‍ പിറവിയെടുക്കും.

Top