ഇനി ആവര്‍ത്തിക്കില്ല, വനിതാ കമ്മീഷന് മാപ്പെഴുതി നല്‍കി ഓട്ടോ ഡ്രൈവര്‍

മലപ്പുറം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട് മോശമായി പെരുമാറിയ ഓട്ടോറിക്ഷ ഡ്രൈവര്‍ മാപ്പ് എഴുതി നല്‍കി. വിഷയം വ്യക്തിപരമായി കാണുന്നില്ല എന്നും സാമൂഹ്യപ്രശ്‌നമെന്ന നിലയില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷാഹിദ പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ഷാഹിദയോട് ഓട്ടോറിക്ഷ ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയും ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തതിരുന്നു.

തുടര്‍ന്ന് മലപ്പുറത്ത് നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ അസ്‌ക്കറലി മാപ്പ് എഴുതി നല്‍കുകയായിരുന്നു. തെറ്റാണ് ചെയ്തതെന്നു ബോധ്യപെട്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും വനിതാ കമ്മീഷന് അസ്‌ക്കര്‍ അലി എഴുതി നല്‍കി.

അതേസമയം, യാത്രക്കാരോടുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മനോഭാവം മാറ്റണമെന്നും ഇതിനായി അങ്ങാടിപ്പുറത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണം നടത്താന്‍ ഗതാഗതവകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഷാഹിദാകമാല്‍ പറഞ്ഞു.

Top