ഓട്ടോ ഡ്രൈവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട് : എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ രാജേഷ് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. സിപിഎം അനുഭാവികളായ റിഷാജ്, മുഹമ്മദ് നാസിക് എന്നിവരാണ് പിടിയിലായത്.

എലത്തൂര്‍ ഏരോത്ത് താഴത്ത് മുരളി, സിഐടിയു നേതാവ് ഖദാസി, ഒറ്റക്കണ്ടത്തില്‍ ശ്രീലേഷ്, കളങ്കോളി താഴം ഷൈജു എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കഴിഞ്ഞ പതിനഞ്ചാം തീയതിയായിരുന്നു അനധികൃതമായി ഓട്ടോ ഓടിക്കുന്നുവെന്ന് ആരോപിച്ച് പ്രതികള്‍ രാജേഷിനെ മര്‍ദിച്ചത്. മര്‍ദനത്തില്‍ മനം നൊന്ത് പെട്രോള്‍ ഓഴിച്ച് തീകൊളുത്തിയ രാജേഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിക്കുകയായിരുന്നു.

Top