ഓട്ടോ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ; പ്രതി പൊലീസ് പിടിയില്‍

കൊച്ചി: ഓട്ടോറിക്ഷാ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പേഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്ന യുവാവിനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. അര്‍ധരാത്രി പന്ത്രണ്ടരയോടെ ഓട്ടത്തിന്‌ വിളിച്ചുകൊണ്ടുപോയി ഡ്രൈവറായ പ്രശാന്തിനെ യുവാവ് ആക്രമിക്കുകയായിരുന്നു. ചീറ്റൂര്‍ മദര്‍തെരേസാ റോഡില്‍ തൃക്കുന്നശേരി വീട്ടില്‍ ഷാജിയുടെ മകന്‍ ശ്യാം (20) ആണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

രാത്രിയില്‍ യുവാവ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കു പോകാന്‍ ആവശ്യപ്പെടുകയും ഓട്ടോറിക്ഷ നോര്‍ത്ത് പാലത്തിനു താഴെ എത്തിയപ്പോള്‍ പ്രതി ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് പണമടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും കൈക്കലാക്കി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നോര്‍ത്ത് പൊലീസ് എസ്‌ഐ വിപിന്‍ദാസും സംഘവുമാണു മണിക്കൂറുകള്‍ക്കകം റെയില്‍വേ ട്രാക്കില്‍നിന്നും ഇയാളെ പിടികൂടിയത്.

Top