ഒന്നരകോടിയുടെ ആഡംബര വില്ലയുടെ ഉടമ ജീവിക്കുന്നത് ഓട്ടോ ഓടിച്ച് !

ന്നരക്കോടിയിലേറെ വിലയുള്ള ആഡംബര വില്ലയുടെ ഉടമ ഓട്ടോ ഡ്രൈവര്‍. കേട്ടാല്‍ ഏതോ സിനിമയിലെ സീന്‍ ആണെന്നേ തോന്നൂ പക്ഷേ ബംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറുടടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്

ഓട്ടോ ഡ്രൈവറുടെ അയല്‍ക്കാര്‍ക്ക് തോന്നിയ സംശയങ്ങളില്‍ നിന്നാണ് അയാളുടെ ജീവിതത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. അയല്‍ക്കാരുടെ സംശയത്തെത്തുടര്‍ന്ന് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. വില്ലയില്‍ നടത്തിയ പരിശോധനയില്‍ 7.9 കോടിയുടെ ആഭരണങ്ങളും കോടികള്‍ വിലമതിക്കുന്ന രേഖകളും കണ്ടെത്തി.

എന്നാല്‍ ഇന്ത്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എത്തിയ 72 കാരിയായ വനിത തന്റെ കഷ്ടപ്പാട് കണ്ട് നല്‍കിയതാണ് വില്ല എന്നാണ് സുബ്രമണിയുടെ അവകാശവാദം. ബെംഗളൂരുവില്‍ എത്തിയ ഇവര്‍ സുബ്രമണിയുടെ ഓട്ടോയിലാണ് സഞ്ചരിച്ചിരുന്നത്. ഇയാളുടെ പരാധീനതകള്‍ നേരില്‍കണ്ട് മനസ്സിലാക്കിയ ഇവര്‍ വില്ല സുബ്രമണിക്ക് സമ്മാനിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വില്ലയുടെ നിര്‍മാതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചു.

2013ല്‍ ആണ് വിദേശ വനിത വില്ല വാങ്ങിയത്. തന്റെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് പലിശ ഒഴിവാക്കി വിദേശവനിത സാമ്പത്തിക സഹായവും നല്‍കിയിരുന്നതയും സുബ്രമണി പറഞ്ഞു.

Top