വാഹനാപകടത്തില്‍ യുവതിയ്ക്കും ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറിനും ദാരുണാന്ത്യം

കൊച്ചി: മരട് ന്യൂക്ലിയസ് മാളിനു സമീപം കാര്‍ ചരക്കു ലോറിയില്‍ ഇടിച്ചു കയറി യുവതി മരിച്ചു. തൃശൂര്‍ സ്വദേശിനി ജോമോളാണ് (43) മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ സാന്‍ഗി(45)യെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാന്‍ഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങും വഴി ഓട്ടോ മതിലില്‍ ഇടിച്ച് ഡ്രൈവറും മരണപ്പെട്ടു. തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി തമ്പി(50) ആണ് മരിച്ചത്. തമ്പിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

തൃശൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ചോറ്റാനിക്കരയിലെ ബന്ധുവീട്ടിലേക്കു പോകും വഴി രാവിലെ ഏഴരയോടെയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് മരണ കാരണം എന്നാണ് കരുതുന്നത്. യുവതിയുടെ മൃതദേഹം മരടിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top