കൂലി തര്‍ക്കം; ഓട്ടോതൊഴിലാളിയെ വീട് പണിക്ക് വന്നയാള്‍ വെട്ടി

murder

കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ ഓട്ടോതൊഴിലാളിക്ക് വെട്ടേറ്റു. താമരശേരി ആലപ്പടിപ്പല്‍ ഷാജി (45 ) ആണ് വെട്ടേറ്റത്. സംഭവത്തില്‍ കയ്യേറ്റിക്കല്‍ ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്തു.

കൂലി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണന്‍ കൊടുവളുപയോഗിച്ച് ഷാജിയെ വെട്ടിയത്. ഷാജിയുടെ വീട്ടില്‍ ബുധനാഴ്ച പണിക്ക് വന്ന ഇയാള്‍ പണി പൂര്‍ത്തിയാക്കാതെ നേരത്തേ പോയിരുന്നു. വൈകുന്നേരം ഇത് സംബന്ധിച്ച് നടന്ന തര്‍ക്കതിനിടയിലാണ് താമരശേരി പഴയ കോടതി റോഡില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ ഷാജിയെ വെട്ടിയതത്.

ഉടന്‍ തന്നെ ഷാജിയെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോടതി റോഡ് കേന്ദ്രീകരിച്ച് മദ്യപാനവും വില്‍പനയും ഏറിവരുന്ന പ്രദേശത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

Top