സീറ്റ് ബെല്‍റ്റ് ഇടാത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പിഴയടിച്ച് പൊലീസ്

ബിഹാര്‍ : ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത ഓട്ടോയില്‍ എങ്ങനെ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ചോദ്യം പോലും കേള്‍ക്കാതെയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ആയിരം രൂപ പിഴയടക്കേണ്ടി വന്നത്.

ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ഇയാളില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഡ്രൈവര്‍ ദരിദ്രനായതിനാല്‍ ഇയാളില്‍ നിന്ന് ഏറ്റവും കുറഞ്ഞ പിഴത്തുകയാണ് ഈടാക്കിയതെന്നും സരൈയിലെ പൊലീസുകാര്‍ വിശദീകരിച്ചു.

ഭേദഗതി ചെയ്ത മോട്ടര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും ധരിക്കുന്നത് കര്‍ശനമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴയില്‍ വന്‍ തോതില്‍ വര്‍ധനയുമുണ്ടായിരുന്നു.

എന്നാല്‍ നിയമത്തില്‍ മോട്ടര്‍ വാഹനങ്ങള്‍ എന്നു പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമര്‍ശിക്കുന്നില്ലെന്നാണ് ഓട്ടോ റിക്ഷാ തൊഴിലാളികള്‍ പറയുന്നത്.

Top