auto-driver-died-palakkad

പാലക്കാട് : കൊല്ലങ്കോടിനുസമീപം വടവന്നൂരില്‍ പൊക്കുന്നിയില്‍ ചാമിമലയുടെ മകന്‍ ഓട്ടോഡ്രൈവര്‍ ഗോപി നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോമറിഞ്ഞ് മരിച്ചു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.ഒലവക്കോട് റയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരനെ കൊണ്ടുവരാന്‍ ഗോപി ഓട്ടോയുമായി പോകുന്നതിനിടെ വടവന്നൂര്‍ പഞ്ചായത്തിനുസമീപംവച്ചാണ് നായ കുറുകെ ചാടിയത്.

മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട ഗോപിയെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Top