തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കണക്കോട് സ്വദേശി സനില്‍ദാസിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്.

വീട്ടമ്മയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി.ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ചയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top