എട്ടു വയസുക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: എട്ടു വയസുള്ള കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. വാണിയമ്പലം മാട്ടക്കുളം സ്വദേശി മാനുറായില്‍ വീട്ടില്‍ അബ്ദുള്‍ വാഹിദ് (38) ആണ് വണ്ടൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഓട്ടോയും പിടിച്ചെടുത്തു.

ഈ വര്‍ഷം കുട്ടി ഇയാളുടെ ഓട്ടോയില്‍ പോകാന്‍ വിസമ്മതിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. 2018നും 2020 നും ഇടയില്‍ പ്രതി കുട്ടിയെ പല തവണ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.

സ്‌കൂളില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ അവസാനം ഇറങ്ങുന്നത് ഈ കുട്ടിയായിരുന്നു. മറ്റുള്ളവര്‍ ഇറങ്ങി കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.പ്രതിക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

 

Top