കോട്ടേഷന്‍ കൊലപാതക കേസില്‍ പ്രധാന പ്രതിയെ സഹായിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കോട്ടയം: കോട്ടേഷന്‍ കൊലപാതക കേസില്‍ പ്രധാന പ്രതിയെ സഹായിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായി. ഇയാളുടെ അറസ്റ്റ് ഇന്നുണ്ടാകും. സംഭവത്തില്‍ സഹായികളടക്കം 16 പേര്‍ കസ്റ്റഡിയിലായി. പ്രതികളുടെ 27 ഒളിത്താവളങ്ങളില്‍ പൊലീസ് പരിശോധന നടത്തി. KL-33 D 4164 സെന്റ് മേരിസ് എന്ന ഓട്ടോയാണ് കണ്ടെത്തിയത്.

ഫുട്‌ബോള്‍ കളിക്കാന്‍ പോയ ഷാന്‍ കളി കഴിഞ്ഞ് കൂട്ടുകാരുമൊത്ത് സംസാരിക്കുന്നതിനിടയില്‍ പ്രതിയും മറ്റു ചിലരും ഓട്ടോയില്‍ വരികയും സൂര്യന്‍ എന്നു പറയുന്ന ഒരാളെ കുറിച്ച് അന്വേഷിക്കുകയും ചെയ്‌തെന്നും ശേഷം അവിടെ നിന്ന് ബഹളം വെച്ചപ്പോള്‍ എല്ലാവരും ഓടി. കാലില്‍ മുറിവായതിനാല്‍ ഓടാന്‍ കഴിയാതിരുന്ന ഷാനെ പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു എന്നാണ് കൂട്ടുകാരുടെ മൊഴി.

ഷാന്‍ ബാബുവിനെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ സഹായിച്ച 13 പേരും കസ്റ്റഡിയിലായി.

Top