ആദ്യ ദിവസം തന്നെ ഇന്ത്യയില്‍ വിറ്റത് ആയിരക്കണക്കിന് കാറുകള്‍

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്കോംപാക്റ്റ് എസ്യുവിയായ കിഗര്‍ 2021 ഫെബ്രുവരി അവസാന വാരമാണ് വിപണിയില്‍ അവതരിപ്പിച്ചത്. 5.45 ലക്ഷം മുതല്‍ 9.55 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ഡെലിവറി തുടങ്ങിയ ആദ്യ ദിനം തന്നെ 1,100ലധികം യൂണിറ്റ് കിഗറാണ് വിവിധ ഡീലര്‍ഷിപ്പുകളിലൂടെ വിറ്റ് പോയത്.

ഏറ്റവും വിലക്കുറവുള്ള മോഡലെന്ന പേരോടെ അടുത്തിടെ വിപണിയിലെത്തിയ നിസാന്‍ മാഗ്നൈറ്റ് ആയിരുന്നു ഇതുവരെ സെഗ്മെന്റിലെ താരം. എന്നാല്‍ കിഗറിനു മുന്നില്‍ മാഗ്‌നൈറ്റ് വീണു. 5.49 ലക്ഷം മുതലാണ് മാഗ്‌നൈറ്റിന്റെ വില. എന്നാല്‍ കിഗറിന്റെ എല്ലാ ഡ്യുവല്‍ ടോണ്‍ പതിപ്പുകള്‍ക്കും എക്സ്-ഷോറൂം വിലകളേക്കാള്‍ 17,000 രൂപ അധികമായി
ചിലവാക്കണം. കിഗെറിന്റെ ബുക്കിങ്ങും റെനോ ആരംഭിച്ചു. പ്ലാനറ്റ് ഗ്രേ, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് ഗ്രേ,
മഹാഗണി ബ്രൗണ്‍, കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് വിത്ത് മിസ്റ്ററി ബ്ലാക്ക് റൂഫ് എന്നിങ്ങനെ 6 നിറങ്ങളില്‍ റെനോ കിഗര്‍ ലഭ്യമാണ്.

 

 

 

Top