സാഹിത്യകാരന്‍ ഗോപി കൊടുങ്ങല്ലൂര്‍ അന്തരിച്ചു

കോട്ടയം: സാഹിത്യകാരന്‍ ഗോപി കൊടുങ്ങല്ലൂര്‍ അന്തരിച്ചു. സാഹിത്യകാരന്‍ എന്നതില്‍ ഉപരി സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ മുന്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. സംസ്‌കാരം ശനിയാഴ്ച രാവിലെ പതിനൊന്നുമണിക്ക് നടക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഭാര്യ: പരിപ്പ് പുത്തൂര്‍ വീട്ടില്‍ പി എസ് പദ്മിനി. മക്കള്‍: ജി ജയദേവന്‍(സ്റ്റോര്‍ മാനേജര്‍, ബിഗ് ബസാര്‍, കോട്ടയം), ജി ജയരാജന്‍(മസ്‌കത്ത്), ജി രാജലക്ഷ്മി.

മരുമക്കള്‍: ധന്യ പി മേനോന്‍(ഗോപുരപ്പള്ളി, ഡി ഡി പി ഓഫീസ് കളക്ടറേറ്റ് കോട്ടയം, ഊര്‍മിള(തിരുവനന്തപുരം), രാജേഷ് കൃഷ്ണമൂര്‍ത്തി (ഐശ്വര്യ പാറമ്ബുഴ).

Top