Austrian Minister Demands Fines for Turks Illegally Holding Dual Citizenship

വിയന്ന: തുര്‍ക്കിയില്‍ നിന്നുള്ളവര്‍ക്ക് ഓസ്ട്രിയയില്‍ ഇരട്ട പൗരത്വത്തിനു വിലക്കേര്‍പ്പെടുത്തി. നിലവില്‍ ഇത്തരത്തില്‍ പൗരത്വമുള്ളവര്‍ക്കും അത് നഷ്ടമാകുകയും ചെയ്യും. ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി വോള്‍ഫ്ഗാംഗ് സൊബോത്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രസിഡന്റിനു സര്‍വാധികാരം നല്‍കുന്നതരത്തില്‍ ഭരണഘടന ദേദഗതി ചെയ്യാനുള്ള ജനഹിത പരിശോധനയില്‍ തുര്‍ക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദോഗന്‍ വിജയിച്ചതിനു പിന്നാലെയാണ് തീരുമാനം. ഇരട്ട പൗരത്വം നേടിയ നേടിയ തുര്‍ക്കി വംശജര്‍ പിഴയൊടുക്കേണ്ടി വരുമെന്നും സൊബോത്ക വ്യക്തമാക്കി.

ഓസ്ട്രിയയിലുള്ളവര്‍ തുര്‍ക്കി പൗരത്വം അനധികൃതമായി നേടിയെടുത്തിട്ടുണ്ട്. അവര്‍ക്ക് ഓസ്ട്രിയന്‍ പൗരത്വം റദ്ദാക്കുക മാത്രമാണ് ചെയ്തിരുന്നത്. ഇനി ഇതിനു മാറ്റമുണ്ടാകും. പൗരത്വം നഷ്ടപ്പെടുമെന്നു മാത്രമല്ല വന്‍ പിഴ ഈടാക്കുകയും ചെയ്യും. 5,000 യൂറോ പിഴ ഈടാക്കാനാണ് തീരുമാനമെന്നും സൊബോത്ക വ്യക്തമാക്കി.

ഓസ്ട്രിയയില്‍ സാധരണഗതിയില്‍ ഇരട്ട പൗരത്വം അനുവദിക്കാറില്ല. എന്നാല്‍ ജനനസമയത്തേ ഇരട്ടപൗരത്വമുള്ളവര്‍ക്ക് ഇതു സംബന്ധിച്ച് പ്രശ്‌നങ്ങളില്ല. ഇത്തരത്തിലല്ലാതെ വിദേശ പൗരത്വം നേടുന്നവര്‍ക്ക് ഓസ്ട്രിയന്‍ പൗരത്വം നഷ്ടപ്പെടുകയാണ് സാധാരണയായി ഉണ്ടാകുന്നത്.

Top