കാട്ടൂതീ; ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ

സിഡ്‌നി: കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ ഒരാഴ്ചത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രദേശിക ഭരണകൂടത്തിന്റെയാണ് തീരുമാനം. കാട്ടുതീയെ തുടര്‍ന്ന് ഈ ആഴ്ച മാത്രം 12 പേര്‍ മരിക്കുകയും 381 ഓളം വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു. ആയതിനാല്‍ തീപിടുത്തത്തിന്റെ തോത് വര്‍ദ്ധിക്കാനാണ് സാധ്യത എന്ന്‌ വിദഗ്ധര്‍ പറയുന്നു.

വെള്ളിയാഴ്ച മുതലാണ് അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരുന്നതെന്ന് പ്രധാന മന്ത്രി ഗ്ലാഡിസ് ബെറെജിക്ലിയന് അറിയിച്ചു. ഹിലാരി ക്ലിന്റണ്‍, ബേര്‍ണി സാന്‍ഡേഴ്‌സ, ഗ്രേറ്റ തുംബെര്‍ഗ് എന്നിവരടങ്ങുന്ന പ്രമുഖര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ന്യൂ സൗത്ത് വെയ്ല്‍സില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. മുമ്പ് നവംബറിലും ഡിസംബറിലും ഇവിടെ 7 ദിവസത്തെ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റുമാണ് കാട്ടുതീക്ക് വഴിവയ്ക്കുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Top