വനിതകളുടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റ്; ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയ, 11 റണ്‍സിന് ജയം

മെല്‍ബണ്‍: ട്വന്റി20 വനിതകളുടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തോല്‍വി. ഓസ്ട്രേലിയ ആണ് ഫൈനലില്‍ 11 റണ്‍സിന് ഇന്ത്യയെ കീഴടക്കിയത്. അഞ്ചുവിക്കറ്റെടുത്ത ജെസ്സ് ജോനസ്സെനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഓസ്ട്രേലിയ 20 ഓവറില്‍ ആറിന് 155 റൺസ് നേടിയപ്പോൾ ഇന്ത്യ 20 ഓവറില്‍ 144ന് പുറത്താവുകയായിരുന്നു.

ഓസീസ് ബത് മൂണിയുടെ (54 പന്തില്‍ 71) അര്‍ധസെഞ്ചുറി മികവിലാണ് മികച്ച ടോട്ടലിലെത്തിയത്. ആഷ്ലി ഗാര്‍ഡ്നര്‍, മെഗ് ലാനിങ് എന്നിവര്‍ 26 റണ്‍സ് വീതമാണ് എടുത്തത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഇറങ്ങിയ ഇന്ത്യയ്ക്കായി തിളങ്ങിയത് സ്മൃതി മന്ഥാന ആണ്. 37 പന്തില്‍ 66 മാത്രമാണ് താരം തിളങ്ങിയത്. റിച്ച ഘോഷ് (17), ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (14) തുടങ്ങിയവര്‍ ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു.

Top