ന്യൂസിലന്‍ഡില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍; ഓസ്ട്രേലിയ – ന്യൂസിലന്‍ഡ് പരമ്പര മാറ്റി

സിഡ്നി: കൊറോണ ഭീതിയെ തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍. അതുകൊണ്ട് ഓസ്ട്രേലിയ – ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പര മാറ്റിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. പരമ്പര മാറ്റിവെച്ച കാര്യം ഐ.സി.സിയാണ് പുറത്തുവിട്ടത്.

ഇതിനു പിന്നാലെ ന്യൂസിലന്‍ഡില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിരുന്ന ട്വന്റി 20 പരമ്പരയും മാറ്റിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഓസ്ട്രേലിയ – ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം സിഡ്നിയിലെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടന്നത്.

അതേസമയം ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ കൊറോണ ഭീതിയെ തുടര്‍ന്നുള്ള നിരീക്ഷണത്തിലാണുള്ളത്. തൊണ്ടവേദന അനുഭവപ്പെട്ടതിനാലാണ് ലോക്കി ഫെര്‍ഗൂസന്‍ നിരീക്ഷണത്തിലുള്ളതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിനു ശേഷമാണ് താരത്തിന് തൊണ്ടവേദന അനുഭവപ്പെട്ടത്. താരം 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ആണ് റിപ്പോര്‍ട്ട്.

Top