ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര; ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മെഗ് ലാനിംഗ് ടീമിനെ നയിക്കും. സൂപ്പര്‍ താരങ്ങളായ മേഗന്‍ ഷട്ട്, ജെസ് ജൊനാസന്‍ എന്നിവര്‍ക്ക് ടീമില്‍ അവസരം ലഭിച്ചില്ല. ഇവര്‍ക്ക് പകരം ജോര്‍ജിയോ റെഡ്മയ്‌നെ, സ്റ്റെല്ല ക്യാമ്പെല്‍ എന്നീ പുതുമുഖങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടു.

ഇന്ത്യക്കെതിരെ സ്വന്തം നാട്ടില്‍ മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും ഒരു ഡേനൈറ്റ് ടെസ്റ്റുമാണ് ഓസ്‌ട്രേലിയ കളിക്കുക. സെപ്തംബര്‍ 19ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യന്‍ ടീമിന്റെ ഓസീസ് പര്യടനം ആരംഭിക്കുക.

സെപ്തംബര്‍ 22, 24 തീയതികളില്‍ അടുത്ത ഏകദിനങ്ങള്‍ നടക്കും. മെല്‍ബണിലാണ് മത്സരങ്ങള്‍. സെപ്തംബര്‍ 30ന് പെര്‍ത്തില്‍ ടെസ്റ്റ് മത്സരം ആരംഭിക്കും. ഒക്ടോബര്‍ 7, 9, 11 തീയതികളിലായാണ് ടി-20 പരമ്പര.

 

Top