ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

മെല്‍ബണ്‍: ഇന്ത്യക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള 14 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബര്‍ ആറിന് അഡ്ലെയ്ഡിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

ഓപ്പണിങ് ബാറ്റ്സ്മാന്‍ മാര്‍ക്കസ് ഹാരിസും പേസ് ബൗളര്‍ ക്രിസ് ട്രെമെയ്നുമാണ് ടെസ്റ്റ് പരമ്പരയിലെ പുതുമുഖ താരങ്ങള്‍. ആഭ്യന്തര ക്രിക്കറ്റില്‍ വിക്ടോറിയ ടീമിന്റെ താരമാണ് മാര്‍ക്കസ്. വിക്ടോറിയക്കു വേണ്ടി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് മാര്‍ക്കസിനെ ഇതാദ്യമായി ദേശീയ ടീമിലെത്തിച്ചത്.

ഓസീസ് ടീം: ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ജോഷ് ഹാസ്ല്‌വുഡ് (വൈസ് ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, പീറ്റര്‍ ഹാന്റഫ്സ്‌കോംപ്, മാര്‍ക്കസ് ഹാരിസ്, ട്രാവിസ് ഹെഡ്ഡ്, ഉസ്മാന്‍ ഖവാജ, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ സിഡ്ല്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ക്രിസ് ട്രെമെയ്ന്‍.

Top