ട്വന്റി20, ഏകദിന പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു; നായകന്‍ ആരോണ്‍ ഫിഞ്ച്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20, ഏകദിന മത്സരങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 23 കളിക്കാരടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. ജൂലൈയില്‍ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഓസീസ് വിന്‍ഡീസില്‍ കളിക്കുക. ഓസിസ് ടീമിനെ  ആരോണ്‍ ഫിഞ്ച്  നയിക്കും.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക പേജിലൂടെയാണ് മത്സരത്തിനുള്ള താരങ്ങളുടെ പേര് പുറത്തുവിട്ടത്. ഐപിഎല്ലില്‍ പങ്കെടുത്ത വാര്‍ണര്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം മാലിദ്വീപില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയിരുന്നു. സെന്റ് ലൂസിയയിലാണ് ടി20 മത്സരങ്ങള്‍ നടക്കുക. ബാര്‍ബഡോസിലാണ് ഏകദിനം.

ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മോയിസസ് ഹെന്റിക്വസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, റിലെ മെറിഡിത്ത്, ജോഷ് ഫിലിപ്പ്, ജൈ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, തന്‍വീര്‍ സംഗ, ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്‌റ്റോയിനിസ്, മിച്ചല്‍ സ്വെപ്‌സണ്‍, ആന്‍ഡ്രൂ ടൈ, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

Top