മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ഓസ്ട്രേലിയന്‍ സെനറ്റര്‍ക്കെതിരെ നടപടി

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ഓസ്ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങ്ങിനെതിരെ നടപടി.

മാധ്യമങ്ങളെ കാണുന്നതിനിടയില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരുടെ കുടിയേറ്റമാണ് ആക്രമണത്തിന്‌ കാരണമെന്നായിരുന്നു ഫ്രേസറുടെ വിവാദ പരാമര്‍ശം. പരാമര്‍ശത്തെ തുടര്‍ന്ന് പ്രകോപിതനായ കൗമാരക്കാരന്‍ ഫ്രേസറുടെ തലയില്‍ പ്രതിക്ഷേധ സൂചകമായി മുട്ട പൊട്ടിച്ചിരുന്നു. പിന്നാലെ അക്രമാസക്തനായി സെനറ്റര്‍ കൗമാരക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു സംഭവം. ഇതിനെ തുടര്‍ന്നാണ് സെനറ്റര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചത്. മാത്രമല്ല, സെനറ്ററിന്റെ നിലപാട് നാണക്കേടുണ്ടാക്കുന്നതാണെന്നും മോറിസണ്‍ വ്യക്തമാക്കി.

Top