‘കിത്നാ അച്ചാ ഹെ മോദി’ ; മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

ഒസാക്ക: ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ട്വിറ്ററിലൂടെയാണ് മോറിസണ്‍ മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

കിത്നാ അച്ചാ ഹെ മോദി എന്ന ക്യാപ്ഷനോടെയാണ് സ്‌കോട്ട് മോറിസണ്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.നീല സ്യൂട്ട് ധരിച്ച് മോറിസണും തവിട്ടു നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് മോദിയും പുഞ്ചിരിച്ച് കൊണ്ടാണ് സെല്‍ഫിക്ക് പോസ് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച തുടക്കം കുറിച്ച ജി-20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ള രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Top