സൂപ്പര്‍ കരിയറില്‍നിന്ന് വിരമിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലിംഗര്‍

Michael Klinger

സിഡ്‌നി: സീനിയര്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലിംഗര്‍ ഈ സീസണോടെ കരിയറിന് അവസാനം കുറിക്കുന്നു. അതേസമയം ബിഗ് ബാഷ് ഉള്‍പ്പെടെ വിവിധ ടി20 ലീഗുകളില്‍ കളത്തിലിറങ്ങുമെന്ന് താരം അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കും കൗണ്ടിയില്‍ വോര്‍സെറ്റര്‍ഷയര്‍, ഗ്ലോസെസ്റ്റര്‍ഷയര്‍ എന്നീ ടീമുകള്‍ക്കു വേണ്ടിയുമാണ് ക്ലിംഗര്‍ മത്സരിച്ചിരിക്കുന്നത്. 182 മത്സരങ്ങളില്‍ നിന്ന് 30 സെഞ്ച്വറികളും 11,320 റണ്‍സുമാണ് ക്ലിംഗര്‍ സ്വന്തമാക്കിയിരിക്കുന്നത്.

Top