ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നോവാക് ദ്യോക്കോവിച്ചിന് ഏഴാം കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നോവാക് ദ്യോക്കോവിച്ചിന് ഏഴാം കിരീടം. ഫൈനലില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് നൊവാക് ദ്യോക്കോവിച്ച് മുന്നേറിയത്. ലോക ഒന്നാം നമ്പറായ സെര്‍ബിയന്‍ താരം 63, 62, 63 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റാഫേലിനെ പരാജയപ്പെടുത്തിയത്.

ഈ വിജയത്തോടെ ഗ്രാന്‍സ്ലാം നേട്ടങ്ങള്‍ ദ്യോക്കോവിച്ച് 15 ആക്കി ഉയര്‍ത്തി. 17 ഗ്രാന്‍സ്ലാമുകളുടെ തിളക്കമുള്ള നദാലിന് മത്സരത്തില്‍ ഒരു തവണ പോലും ദ്യോക്കോവിച്ചിന് മേല്‍ ആധിപത്യം സ്ഥാപിക്കാനായില്ല. 63 എന്ന സ്‌കോറിന് ആദ്യ സെറ്റ് നഷ്ടമായപ്പോള്‍, ആരാധകര്‍ നദാലിന്റെ തിരിച്ച് വരവ് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍, അടുത്ത സെറ്റിലും എന്നും കോര്‍ട്ടില്‍ കാണുന്ന നദാലിനെ മെല്‍ബണിലെ റോഡ് ലാവര്‍ അരീനയില്‍ കാണാനായില്ല. ഇതോടെ അടുത്ത രണ്ട് സെറ്റുകളിലും അധികം പോരാട്ടം കാഴ്ചവെയ്ക്കാതെ നദാല്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. ദ്യോക്കോവിച്ചിന്റെ ഏഴാമത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.

Top